എവിയാന്‍~ലെ~ബെയ്ന്‍സ് (ഫ്രാന്‍സ്): ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ റഷ്യ~യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച പുതിയ നിലപാടുകള്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ ജനശ്രദ്ധ നേടുന്നു. ഉച്ചകോടിക്ക് മുന്‍പ് യൂറോപ്യന്‍ രാജ്യങ്ങളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്ന ട്രംപ്, സമ്മേളന വേദിയില്‍ യുക്രെയ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കടുത്ത മുന്നറിയിപ്പ് നല്‍കിയുമാണ് ലോകനേതാക്കളെ ഞെട്ടിച്ചത്.
റഷ്യയ്ക്ക് ട്രംപിന്റെ കടുത്ത ഭീഷണി; യുക്രെയ്ന് പിന്നില്‍ അമേരിക്കയും യൂറോപ്പും:
യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ട്രംപ്, റഷ്യ ഉടനടി യുക്രെയ്നുമായി ഒരു സമാധാന കരാറിലെത്തണമെന്ന് (അഴൃലലാലിേ) പരസ്യമായി ആവശ്യപ്പെട്ടു.
എണ്ണ ഉപരോധ ഭീഷണി: റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ റഷ്യയുടെ എണ്ണ കയറ്റുമതിക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ (ടമിരശേീിെ) വീണ്ടും ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതിനുള്ള പൂര്‍ണ്ണ സജ്ജീകരണം അമേരിക്ക ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിന്റെ സാമ്പത്തിക സഹായം: യുക്രെയ്നെ സഹായിക്കാനായി യൂറോപ്യന്‍ യൂണിയന്‍ (ഋഡ) ഒഴുക്കുന്ന 90 ബില്യണ്‍ യൂറോയുടെ വന്‍ ധനസഹായവും, യുദ്ധക്കളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് യുക്രെയ്ന്‍ സൈന്യം റഷ്യക്കെതിരെ നടത്തുന്ന ശക്തമായ മുന്നേറ്റങ്ങളും ട്രംപിനെ ഏറെ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദത്തിന് മാത്രമേ പുടിനെ പിന്തിരിപ്പിക്കാന്‍ സാധിക്കൂ എന്ന് വ്യക്തമായി അറിയാവുന്ന ജി7 രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഈ പുതിയ നീക്കം വലിയൊരു ആശ്വാസവും വിജയവുമായി മാറിയിരിക്കുകയാണ്.
ഹോര്‍മൂസ് കടലിടുക്കിലേക്ക് ജര്‍മ്മന്‍ യുദ്ധക്കപ്പലുകള്‍?
കഴിഞ്ഞ കുറച്ചു മാസങ്ങളായി ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഹ് മെര്‍സും ട്രംപും തമ്മില്‍ നിലനിന്നിരുന്ന കടുത്ത അസ്വാരസ്യങ്ങള്‍ ജി7 വേദിയില്‍ വെച്ച് പൂര്‍ണ്ണമായും അവസാനിച്ചു. ജര്‍മ്മന്‍ ചാന്‍സലര്‍ സമ്മാനിച്ച 47~ാം നമ്പര്‍ ജര്‍മ്മന്‍ നാഷണല്‍ ടീമിന്റെ ജേഴ്സി സ്വീകരിച്ച ട്രംപ് "ഗ്രേറ്റ് (ഏൃലമേ)" എന്നാണ് അതിനെ വിശേഷിപ്പിച്ചത്.
ഇറാനുമായുള്ള പ്രാഥമിക സമാധാന കരാര്‍ ട്രംപ് ഒപ്പുവെച്ച പശ്ചാത്തലത്തില്‍, മാസങ്ങളായി ഇറാന്‍ തടസ്സപ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര കപ്പല്‍ ചാനലായ 'ഹോര്‍മൂസ് കടലിടുക്ക്' (ടൃേമശേ ീള ഒീൃാൗ്വ) സുരക്ഷിതമാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയെ സഹായിക്കും. ഇതിന്റെ ഭാഗമായി ജര്‍മ്മനിയുടെ അത്യാധുനിക മൈന്‍ഹണ്ടര്‍ യുദ്ധക്കപ്പലുകള്‍ (ങശിലിഷമഴറയീീലേ) അങ്ങോട്ട് അയക്കാന്‍ തയ്യാറാണെന്ന് ചാന്‍സലര്‍ ഫ്രീഡ്രിഹ് മെര്‍സ് ട്രംപിന് ഉറപ്പുനല്‍കി.
ഉച്ചകോടിയില്‍ ട്രംപ് വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ കേള്‍ക്കുകയും പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്തതായി ജര്‍മ്മന്‍ ചാന്‍സലര്‍ വ്യക്തമാക്കി. ട്രംപിന്റെ ഈ മാറ്റം യൂറോപ്യന്‍ യൂണിയനും യുക്രെയ്നും വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ കരുത്ത് പകരുമെന്നുറപ്പാണ്.
ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി തുടങ്ങിയ ലോകനേതാക്കളോടൊപ്പം ഉള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ചത്. ജി7 ഉച്ചകോടിയില്‍ നേതാക്കള്‍ക്കൊപ്പം. ജനക്ഷേമം, സമൃദ്ധി, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം മോദി കുറിച്ചത്.ജി7 കൂട്ടായ്മയ്ക്ക് ഇനി ലോകത്തെ ഭരിക്കാനാവില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. മാറിക്കൊണ്. ലോകക്രമത്തിന്റെ പ്രതിഫലനമാണ് ഉച്ചകോടിയിലെ ഇന്ത്യയുടെ പങ്കാളിത്തമന്നും അറിയിച്ചു.
സ്ളൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിയായ "ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്, ഫസ്ററ് ക്ളാസ്' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. സ്ളൊവാക്യന്‍ തലസ്ഥാനമായ ബ്രാട്ടിസ്ലാവയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയാണ് പുരസ്കാരം കൈമാറിയത്.വിശിഷ്ട ബഹുമതിക്ക് സ്ളൊവാക്യന്‍ പ്രസിഡന്റിനും ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി അറിയിച്ചു.

Comments: